ക്വാറി സമരം: കൊച്ചി മെട്രോ അടക്കമുള്ള നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

Webdunia
വെള്ളി, 20 ഫെബ്രുവരി 2015 (10:47 IST)
സംസ്ഥാനത്തെ ക്വാറി സമരം കൊച്ചി മെട്രോ അടക്കമുള്ള നിര്‍മ്മാണ മേഖലകളെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. മെറ്റലും എം സാന്‍ഡും കിട്ടാതായതോടെ കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഭാഗികമായി നിലയ്ക്കുകയും ചെയ്തു. കരാറുകാരായ എല്‍ആന്‍ഡ് ടി യുടെ പക്കലുള്ള സ്‌റ്റോക്ക് തീര്‍ന്നതാണ് കൊച്ചി മെട്രോയ്ക്ക് ബാധകമായത്.

സര്‍ക്കാര്‍ ഉത്തരവിനെതിരെ ക്രഷര്‍ ക്വാറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചതാണ് നിര്‍മ്മാണ മേഖല പ്രതിസന്ധിയിലാകാന്‍ കാരണമായത്. 5 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധിമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ക്രഷര്‍ ക്വാറി ഉടമകളെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ മെറ്റലിന്റെയും എം സാന്‍ഡിന്റെയും വിലയും കുത്തനെ ഉയരുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ക്രഷര്‍ ക്വാറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ മെറ്റലും എം സാന്‍ഡും ഇരട്ടി വിലയില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നുണ്ട്. എന്നാലും നിര്‍മാണ പ്രവര്‍ത്തനം ആവശ്യമായ രീതിയില്‍ നടത്താനുള്ള മെറ്റലും എം സാന്‍ഡും ലഭിക്കാലില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.