പ്രവാസി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടം കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രവാസി സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെയും സുരക്ഷയെയും ആസ്പദമാക്കി ദേശീയ -സംസ്ഥാന വനിതാകമ്മീഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷീലാ ദീക്ഷിത്. കുടുംബം പുലര്‍ത്താന്‍ അന്യരാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.