‘വിലക്കയറ്റം: കേന്ദ്രത്തെ ആശങ്ക അറിയിക്കും’

തിങ്കള്‍, 23 ജൂണ്‍ 2014 (11:30 IST)
റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
 
ചരക്കുകൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
 
പ്രതിപക്ഷത്തിരുന്ന കാലത്തെ നിലപാടുമാറ്റി ബിജെപി ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക