കതിര്‍മണ്ഡപത്തില്‍ നിന്ന് നേരെ പോളിംഗ് ബൂത്തിലെത്തി

Webdunia
വെള്ളി, 6 നവം‌ബര്‍ 2015 (11:26 IST)
വോട്ടിന്‍റെ മഹത്വം മനസ്സിലാക്കിയ വധു വിവാഹം കഴിഞ്ഞതും വോട്ടുചെയ്യാനായി കതിര്‍മണ്ഡപത്തില്‍ നിന്ന് നെരെ പോളിംഗ് ബൂത്തിലെത്തി. മുത്തലപുരം തെക്കേക്കര രാജു - അജിത ദമ്പതികളുടെ മകള്‍ രശ്മിയാണ് തന്‍റെ വിവാഹം കഴിഞ്ഞയുടന്‍ വോട്ടു ചെയ്യാനെത്തിയത്.
 
മുത്തലപുരം എസ് എന്‍ ഡി പി ഗുരുമന്ദിരത്തില്‍ കഴിഞ്ഞ ദിവസം രശ്മിയുടെയും കുറുപ്പും‍തറ സ്വദേശി സുജിത്തിന്‍റെയും വിവാഹം കഴിഞ്ഞതും രശ്മിയെ വരന്‍ തന്നെ നേരിട്ട് അഞ്ചാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തായ മുത്തല്‍പുരം സെന്‍റ് പോള്‍സ് സ്കൂളിലെത്തിച്ചു.
 
ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നുവെങ്കിലും വിവാഹ വേഷത്തില്‍ എത്തിയ രശ്മിയെ നേരിട്ടു വോട്ടു ചെയ്യാന്‍ ഇവര്‍ അനുവദിച്ചു.