ഈ വേര്‍പാട് നികത്താനാകാത്ത നഷ്‌ടമെന്ന് മോദി; വാജ്‌പോയിയെ അനുസ്‌മരിച്ച് രാഷ്‌ട്രപതിയും രാഹുലും

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (19:41 IST)
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വേര്‍പാട് തനിക്ക് വ്യക്തിപരമായി നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്വിറ്ററിലൂടെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ വാജ്‌പോയിയെ അദ്ദേഹം അനുസ്‌മരിച്ചത്.

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശക്തമായ ഇന്ത്യക്ക് അടിത്തറ പാകിയത് വാജ്‌പേയിയുടെ നയങ്ങളാണ്. ഞങ്ങളുടെ ബന്ധവുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മകള്‍ തനിക്കുണ്ട്. അദ്ദേഹം രാജ്യത്തിലുടനീളം സഞ്ചരിച്ചാണ് ബിജെപിക്ക് അടിത്തറ പാകി“ - എന്നും മോദി ട്വീറ്റ് ചെയ്‌തു.

അസാമാന്യമായ നേതൃപാടവവും ദീര്‍ഘദൃഷ്ടിയും പ്രകടിപ്പിച്ച നേതാവായിരുന്നു വാജ്‌പേയി എന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ട്വീറ്റ് ചെയ്‌തു.

എല്ലാവരും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്ന വാജ്‌പേയി ഭാരതത്തിന്റെ മഹാനായ പുത്രനായിരുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ബിജെപിയില്‍ മതേതരത്വ മുഖമുള്ള ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

Next Article