നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് വിശ്വാസം: കുഞ്ഞാലിക്കുട്ടി

Webdunia
വ്യാഴം, 31 ഡിസം‌ബര്‍ 2015 (13:24 IST)
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ പ്രശ്നങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി‍യെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ യുഡിഎഫിലെ പ്രശ്നങ്ങൾ ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസിലെ ഐക്യം വര്‍ധിപ്പിക്കുന്നതിനായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും യുഡിഎഫിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

നേതൃമാറ്റം അടക്കമുള്ള ഒരു കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു. ലീഗ് ഉന്നയിച്ച വിഷയങ്ങലില്‍ വളരെ പോസിറ്റീവായാണ് സോണിയ പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവരും പങ്കെടുത്തു.