മുത്രപ്പുരകള്‍ ഇല്ലാത്ത സ്കൂളുകള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല :അബ്ദുറബ്ബ്
അടുത്ത അധ്യയന വര്‍ഷം മുതല്‍ ടോയ്ലറ്റും, മുത്രപ്പുരകളും ഇല്ലാത്ത സ്കൂളുകള്‍ക്കു ഫിറ്റ്നസ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് തീരുമാനം എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും അബ്ദുറബ്ബ് പറഞ്ഞു.
കുട്ടികള്‍ കുറഞ്ഞുവരുന്ന വിദ്യാലയങ്ങളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫോക്കസ് 2015 എന്ന പേരില്‍ ആരംഭിച്ചിട്ടുണ്ട്. ആകെയുള്ള 3,523 സ്കൂളുകളില്‍ ആയിരം സ്കൂളെങ്കിലും ശാക്തീകരിക്കപ്പെടുമെന്നും അബ്ദുറബ്ബ് പറഞ്ഞു.