കള്ളപ്പണം പിടിയ്ക്കുമെന്ന് പറയുന്ന മോഡി കള്ളപ്പണക്കാരനായ വെള്ളാപ്പള്ളിയുമായി കൂട്ട് കൂടരുതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ
വെള്ളാപ്പള്ളിയ്ക്ക് കള്ളപ്പണത്തിന്റെ ഇടപാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന് പങ്കുള്ള വെൽചിറ്റ് ഫണ്ടിലാണ് കള്ളപ്പണമുള്ളത്. വെൽചിറ്റ് ഫണ്ടിന്റെ 70ശതമാനം വിയർപ്പോഹരി വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെയും കൈവശമാണ്. 23 കോടി കള്ളപ്പണമാണ് ഇവിടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണത്തിന്റെ കാര്യം കേന്ദ്ര ഏജൻസികളോ റിസർവ് ബാങ്കോ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.