റാന്നിയില്‍ മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു

ശ്രീനു എസ്
വെള്ളി, 9 ഏപ്രില്‍ 2021 (12:18 IST)
റാന്നിയില്‍ മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു. ചേത്തയ്ക്കല്‍ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരായിരുന്നു കുളിക്കാനിറങ്ങിയത്. എല്ലാരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. റാന്നി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article