വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മാണവുമായി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് എളവൂര്‍ മൂലന്‍ വീട്ടില്‍ ബിജു വര്‍ഗീസ് (42), മാള മടത്തുമ്പടി ചിറയത്ത് വീട്ടില്‍ പൊറിഞ്ചു (40), മടത്തുമ്പടി പയ്യപ്പിള്ളി വീട്ടില്‍ ഷിബു (36) എന്നിവരാണു പുത്തന്‍വേലിക്കര പൊലീസ് പിടിയിലായത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിച്ചത്. പരിശോധനയില്‍ ഓട്ടോഡ്രൈവറായ ഷിജുവിന്‍റെ ലൈസന്‍സ് പരിശോധിച്ചപ്പോള്‍ ഇത് മണിപ്പൂര്‍ സര്‍ക്കാരിന്‍റെ വ്യാജ ലൈസന്‍സ് ആണെന്ന് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മറ്റുള്ളവരെ പിടിച്ചത്.
മണിപ്പൂരില്‍ നേരത്തെ പ്രിന്‍റിംഗ് പ്രസ് നടത്തിയിരുന്ന ബിജുവാണ് മണിപ്പൂര്‍ ട്രാന്സ്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമായി നിര്‍മ്മിച്ചത്. പൊറിഞ്ചുവാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.