കേരളത്തിന് തിരിച്ചടി, മംഗലാപുരം മേഖല കൊങ്കണ്‍ റെയില്‍വേയിലേക്ക്

Webdunia
ചൊവ്വ, 30 ഡിസം‌ബര്‍ 2014 (09:38 IST)
പാലക്കാട് റെയില്‍വേ ഡിവിഷനിലെ മംഗലാപുരം മേഖല കൊങ്കണ്‍ റെയില്‍വേയിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ റെയി‌വേ തീരുമാനിച്ചു. ഇതോടെ പാലക്കാട് ഡിവിഷന്‍ പൂര്‍ണ്ണമായും തകര്‍ച്ചയിലേക്ക് പോകുമെന്ന് ഉറപ്പായി. പാലക്കാടിന്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തികല്‍ 90 ശതമാനവും മംഗലാപുരം മേഖലയില്‍ നിന്നായിരുന്നു. ഇതിലൊ ഭൂരിഭാഗവും ചരക്ക് നീക്കത്തിലൂടെയായിരുന്നു. ചരക്കുനീക്കത്തിലൂടെ കിട്ടിയ വരുമാനത്തില്‍ 90 ശതമാനവും മംഗലാപുരംമേഖലയുടേതാണ്.

മംഗലാപുരംമേഖല കൊങ്കണിലേക്ക് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന്റെ ചരക്കുനീക്ക വരുമാനത്തില്‍ 330 കോടിയിലേറെ നഷ്ടമാകും. മംഗലാപുരം പോര്‍ട്ട്, പനമ്പൂര്‍ യാര്‍ഡ് എന്നിവിടങ്ങളിലെ ചരക്കുനീക്കം ഇനി പാലക്കാട് ഡിവിഷന് അപ്രാപ്യമാകും. തൊക്കൂര്‍ സ്റ്റേഷനും പനമ്പൂരും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കൊങ്കണിലേക്ക് മാറ്റാനാണ് കൊങ്കണ്‍ റെയി‌ല്‍‌വേ നീക്കങ്ങള്‍ നടത്തുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍, വരുമാനം കുറഞ്ഞ് പാലക്കാട് ഡിവിഷന്റെ നിലനില്പ് ചോദ്യംചെയ്യപ്പെടും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.