പടയപ്പ ഫസല്‍ പിടിയിലായി

ശനി, 16 ഓഗസ്റ്റ് 2014 (19:55 IST)
കുപ്ര്‍സിദ്ധ കഞ്ചാവ് വില്‍പ്പനക്കാരനായ പടയപ്പ ഫസല്‍ എന്ന 40 കാരനെ അതി വിദഗ്ദ്ധമായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വലയിലാക്കി. ഇന്നു രാവിലെ ഇയാളെ പിടികൂടുമ്പോള്‍ ഒരു കിലോ കഞ്ചാവ് ഇയാളുടെ കൈയിലുണ്ടായിരുന്നു.

വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. കഞ്ചാവു പൊതികളുമായി എത്തുന്ന ഇയാള്‍ അതിവേഗം അവ വിറ്റുതീര്‍ന്ന് അപ്രത്യക്ഷനാവും, ഇതാണ്‌ ഇയാളെ പടയപ്പ ഫസല്‍ എന്ന പേരിലാക്കിയത്.

മട്ടാഞ്ചേരി സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ പട്ടണക്കാടാണു താമസം. തോപ്പും‍പടി ഹാര്‍ബര്‍ പരിസരത്ത് കച്ചവടം നടത്തുന്ന ഇയാളെ പടിഞ്ഞാറന്‍ കൊച്ചിയില്‍ നടത്തിയ ലഹരിവിരുദ്ധ വേട്ടയിലാണു വേഷ പ്രഛന്നരായി നിന്ന എക്സൈസ് ഉദ്യോഗസ്ഥര്‍  പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക