അഗതി മന്ദിരത്തിലെ വയോധികയ്ക്ക് മർദ്ദനം, മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 3 ഡിസം‌ബര്‍ 2021 (19:36 IST)
കൊട്ടാരക്കര: അഗതി മന്ദിരത്തിലെ അന്തേവാസിയായ 63 കാരിയെ മർദ്ധിച്ചതിനു മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം കൊച്ചാലുംമൂട്ടിനടുത്ത് പ്രവർത്തിക്കുന്ന സ്വപ്നക്കൂട് എന്ന അഗതിമന്ദിരം മാനേജർ കുമ്മിൾ തെറ്റിമുക്ക് ദയാനി നിവാസിൽ നവാസ് എന്ന 57 കാരണാണ് അറസ്റ്റിലായത്.

സ്ഥാപനത്തിലെ പാചകത്തിന്റെ ചുമതലയുള്ള കായംകുളം സ്വദേശിനിക്കാന് മർദ്ദനം ഏറ്റത്. മർദ്ദനം സംബന്ധിച്ച വിവരം പരിസരവാസികളാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോൾ മർദ്ദനമേറ്റു അവസാനിലയിലാണ് ഇവരെ കണ്ടെത്തിയത്.

മുറിയിൽ പൂട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചെന്നും അടിവയറ്റിൽ ചവുട്ടി എന്നും ഇവർ മൊഴിനൽകി. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കിപ്പിച്ചു. മാന്നാർ സ്വദേശികളാണ് അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാർ. ഇവിടെ പതിമൂന്നു പേരാണുള്ളത്. കഴിഞ്ഞ മാസം അഞ്ചലിൽ പനയഞ്ചേരിയിലെ അർപ്പിത എന്ന അഗതി മന്ദിരത്തിലും സമാനമായ സംഭവമാണ് നടന്നത്. ഇത് ഏറെ വിവാദമായിരുന്നു. .

അനുബന്ധ വാര്‍ത്തകള്‍

Next Article