മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ഖജനാവില്‍ നിന്ന് ആകെ ചിലവായ തുക 16 കോടിയോളം വരുമെന്ന് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷങ്ങളിലായാണ് ജനസമ്പര്‍ക്ക പരിപാടി ആഘോഷമായി നടന്നത്. വിവരാവകാശ നിയമ പ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ആകെ ചെലവായ തുക 15,86,37,800 രൂപയാണ്. 2011, 2013, 2015 വര്‍ഷങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്. ഇതില്‍ അധിക തുകയും ചെലവായത് ഭക്ഷണം, വി ഐ പി ഭക്ഷണം, പന്തല്‍, വൈദ്യുതി, കമ്പ്യൂട്ടര്‍, മൈക്ക്സെറ്റ് എന്നീ ഇനങ്ങള്‍ക്കാണ്. പന്തല്‍കെട്ടലിനാണ് ഏറ്റവും കൂടുതല്‍ ചെലവായത്.
ജനസമ്പര്‍ക്ക പരിപാടിയില്‍ ചെലവായ തുകയില്‍ ഏറ്റവും അധികം ഉണ്ടായത് എറണാകുളം ജില്ലയിലാണ് - 1,82,74,661 രൂപ. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് 1,64,34,105 രൂപ ചെലവാക്കി.