പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും; ചെന്നിത്തലയ്ക്ക് പുറമെ കെ മുരളീധരന്റെയും വി ഡി സതീശന്റെയും പേരും പരിഗണനയില്‍

Webdunia
വ്യാഴം, 26 മെയ് 2016 (15:50 IST)
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഞായറാഴ്ച ചേരും. തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം എല്‍ എമാര്‍ ചേര്‍ന്നാകും നേതാവിനെ തിരഞ്ഞെടുക്കുക. ഹൈക്കമാന്‍ഡ് നിരീക്ഷകരായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഷീല ദീക്ഷിത്, ദീപക് ബാബ്‌റിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. 
 
അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. അങ്ങനെയാണെ‌‌ങ്കില്‍ ഐ  ഗ്രൂപ്പിന്റെ നോമിനിയായി രമേശ് ചെന്നിത്തല തന്നെ നേതാവായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എം എല്‍ എമാരുടെ എണ്ണത്തില്‍ ഐ ഗ്രൂപ്പിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ച് ഐകകണ്‌ഠേന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
 
അതേസമയം, ഐ ഗ്രൂപ്പില്‍ നിന്ന് കെ മുരളീധരന്‍, വി ഡി സതീശന്‍, എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും പ്രതിപക്ഷ സ്ഥാനത്തേക്ക് ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article