രാഹുല്‍ പശുപാലന്റെയും ഭാര്യ രശ്മിയുടെയും അറസ്റ്റൊടെ കുപ്രസിദ്ധിയാര്‍ജിച്ച കൊച്ചു സുന്ദരികള്‍ എന്ന് ഫേഎബുക്ക് കൂട്ടായ്മയെ കുടുക്കിയത് മറ്റൊരു ഫേസ്ബുക്ക് കൂട്ടായ്മയെന്ന് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെയും ഒറ്റയ്‌ക്ക് താമസിക്കുന്ന വിവാഹിതരും അല്ലാത്തതുമായ സ്‌ത്രീകളെയും സാമൂഹിക മാധ്യമങ്ങളില്‍ അപമാനിക്കുന്നവരെ കുടുക്കാന്‍ ഉണ്ടാക്കിയ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന പ്രമുഖ ഫേസ്‌ബുക്ക് കൂട്ടായ്‌മയാണ് രാഹുലിനും രശ്മിക്കും കൈവിലങ്ങൊരുക്കിയത്.
രാഹുല്‍ അഡ്മിനായ കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് പേജിനെ കുറിച്ച് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസിലേക്ക് വന്ന ചില പരാതികളാണ് ഇതിന് ആധാരമായത്. ഈ പരാതി അവര്‍ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വെളിച്ചത്ത് വന്നത് സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ ഞെട്ടിച്ച പെണ്‍വാണിഭവവും. പരാതിയേ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് രാഹുലും ഭാര്യയും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തിയത്.
പിന്നീട് ഒട്ടും അമാന്തിച്ചില്ല. ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ പെണ്‍വാണിഭ സംഘത്തെ വലയിലാക്കുകയായിരുന്നു. മുമ്പ് കൊല്ലത്തുനടന്ന പോലീസ് റെയ്‌ഡില്‍ പിടിയിലായ സംഘത്തില്‍നിന്നും മോഡലടക്കമുള്ള സമൂഹത്തിലെ പ്രമുഖര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പങ്കാളികളാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. ഇത് രാഹുലിന്റെ ഭാര്യ രശ്‌മിയെക്കുറിച്ച് ആയിരുന്നുവെന്നാണ് സൂചന.
എന്നാല്‍ സോഷ്യല്‍ മീഡിയയിലടക്കം നിറ സാന്നിധ്യമായിരുന്ന ഇരുവരേയും കുടുക്കാന്‍ മതിയായ തെളിവുകള്‍ വേണ്ടിയിരുന്നതിനാല്‍ വാരിക്കുഴിയൊരുക്കി പൊലീസ് കാത്തിരിക്കുകയായിരുന്നു. സംഘാംഗങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന. പല പ്രമുഖരും സംഘത്തില്‍ കണ്ണികളാനെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.