രശ്‌മിയുടെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കര്‍ണാടക പൊലീസും

Webdunia
വെള്ളി, 20 നവം‌ബര്‍ 2015 (13:40 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ്‌ അന്വേഷണത്തില്‍ കര്‍ണാടക പൊലീസും പങ്കുചേരും. പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയും പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ അകപ്പെട്ട സാഹചര്യത്തിലാണ്‌ ഇത്‌. കേസില്‍ പ്രതികളായ രാഹുല്‍ പശുപാലനെയും ഭാര്യ രശ്‌മിയേയും ഉള്‍പ്പെടെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന്‌ കോടതിയെ സമീപിക്കും.

രശ്മി പലയിടങ്ങളിലായി പലര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നതായും പൊലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ഇടപാടുകള്‍ നടത്തിയതും പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്‌തു വലയിലാക്കിയിരുന്നതും രശ്‌മിയാണെന്നു പൊലീസിന് തെളിവ് ലഭിച്ചു. രാഹുല്‍ പശുപാലനും രശ്മിയും വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തി വന്നിരുന്നതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു.

രശ്‌മി മോഡലിംഗ് രംഗത്തുള്ള പെണ്‍കുട്ടികളെ സെക്‍സ് റാക്കറ്റിലേക്ക് എത്തിച്ചതായും സംശയമുണ്ട്. കൂടാതെ ഫോണിലൂടെ ഇടപാട് നടത്തുകയും അസ്ലീല ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തു പണം തട്ടിയിരുന്നതും രശ്‌മിയായിരുന്നു. ഭരണകക്ഷി എംഎല്‍എയടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി മുബീനയാണെന്നു മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.