ഓണ്‍ലൈന്‍ പെണ്‍ വാണിഭക്കേസിക്കേസില്‍ രാഹുല്‍ പശുപാലനും രാഹുലിന്റെ ഭാര്യയും ബിക്കിനി മോഡലുമായ രശ്‌മി നായരും പ്രതികളാണെന്ന് എസ് ശ്രീജിത്ത് ഐ പി എസ്.
ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് എങ്ങനെയാണ് പെണ്‍വാണിഭസംഘത്തെ പിടികൂടിയതെന്ന് വിശദീകരിക്കുകയും ചെയ്തു.
കാസര്‍കോഡ് സ്വദേശിയായ അബ്‌ദുള്‍ ഖാദര്‍, ബംഗളൂരുവില്‍ താമസിക്കുന്ന ലിനീഷ് മാത്യു എന്ന സ്ത്രീ, കൊല്ലം സ്വദേശിയായ രാഹുല്‍ പശുപാലന്‍, എറണാകുളം സ്വദേശിയായ അജീഷ്, പാലക്കാട് സ്വദേശിയായ ആഷിഖ് എന്നിവരാണ് പൊലീസ് പിടിയിലായ പ്രതികളെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ട്രാഫിക് ചെയ്ത് കൊണ്ടുവന്ന് കസ്റ്റമേഴ്സിനു എത്തിച്ചു കൊടുക്കുന്ന ജോലിയാണ് രാഹുല്‍ പശുപാലന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ലൊക്കാന്റോയിലെ ഒരു നമ്പറില്‍ വിളിച്ചപ്പോഴാണ് അബ്‌ദുള്‍ ഖാദറിനെ ബന്ധപ്പെടാന്‍ കഴിഞ്ഞതെന്നും ആവശ്യം പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ അയച്ചു തന്നത് രശ്‌മിയുടെ ഫോട്ടോയാണെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലും രശ്‌മിയും അവരുടെ മകനുമായാണ് എത്തിയതെന്നും ഇത് ശരിയായ നടപടിയാണോയെന്ന് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 20 മൊബൈല്‍ ഫോണുകള്‍, രണ്ടു കാറുകള്‍, 8600 രൂപ, ഒരു ടാബ് എന്നിവ സംഘത്തിന്റെ പക്കല്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.