ഹരിയാനയിലെ ഗുഡ്‌ഗാവില്‍ ഇരുപത്തിരണ്ടുകാരിയായ നഴ്സിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ കമ്പോണ്ടര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ആശുപത്രിയില്‍ കമ്പോണ്ടറായ 25കാരനായ അഭയ് റാം എന്ന യുവാവ് നഴ്സിനെ തന്റെ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മുറിയിലെത്തിയ നഴ്സിനെ ഡ്രൈവര്‍ക്കൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
അഭയ് റാമിനെ പൊലീസ് അറസ്റ്റു ചെയ്തു. ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.