യുഡിഎഫിനോട് മൃദു സമീപനം തുടരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ പല കാര്യങ്ങളും വർഷങ്ങളായി യുഡിഎഫ് സാധിച്ച് തരുന്നുണ്ട്. അതിനാല്‍ എൻഎസ്എസിന് പ്രശ്നാധിഷ്ഠിത സമദൂരമാണ് നിലപാടെങ്കിലും യുഡിഎഫിനോട് മൃദു സമീപനമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
101 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം 110 കോടിയായിരുന്നു. കേന്ദ്ര സർക്കാർ സിൻഗു കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും സർക്കാർ ജീവനക്കാർക്ക് മത സാമുദായ സംഘടനകളിൽ പ്രവർക്കുന്നതിരെതിരെയുള്ള (67 എ ഭേദഗതി) വിലക്ക് പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.