സംസ്ഥാനത്ത് വീണ്ടും നിപ! സ്ഥിരീകരിച്ചത് മലപ്പുറത്തെ 14കാരന്

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജൂലൈ 2024 (19:14 IST)
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഈക്കാര്യം അറിയിച്ചത്. പിന്നാലെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് 14 കാരനായ പെരിന്തല്‍മണ്ണ സ്വദേശി ചികിത്സയില്‍ കഴിയുന്നത്.
 
ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഈ മാസം പതിനഞ്ചാം തീയതിയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കിയത്. അതേസമയം എങ്ങനെയാണ് വൈറസ് ബാധ ഏറ്റവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article