മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി

Webdunia
ഞായര്‍, 10 ജൂലൈ 2016 (16:36 IST)
കാസര്‍കോഡ് നിന്ന് കാണാതായ 15 പേരില്‍ ഒരാളായ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയായ നിമിഷയുടെ മാതാവ് ബിന്ദു മുഖ്യമന്ത്രിക്ക് പരാതി നല്കി. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ മാതാവാണ് ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് പരാതി നൽകിയത്.
 
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. നിമിഷയെ കാണാതായ സംഭവം ഗൗരവമായി പരിഗണിക്കാമെന്നും കേരളാ പൊലീസ് അന്വേഷണം നടത്തുമെന്നും പിണറായി വിജയൻ ഉറപ്പു നൽകി.
 
അതേസമയം, തന്റെ മകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, കാസര്‍കോഡ് നിന്ന് കാണാതായ 15 പേര്‍ ഐ എസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
Next Article