നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസില്‍ ജോലിക്കാരിയായ രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സനല്‍ സ്റ്റാഫായിരുന്ന ബി ബിജുവും സുഹൃത്ത് ഷംസുദ്ദീനുമാണ് ഒന്നും രണ്ടും പ്രതികള്‍.
586 പേജുള്ള കുറ്റപത്രത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൌക്കത്ത് അടക്കം 174 പേരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തി.
കൊലപാതകത്തിനു പുറമെ ബലാത്സംഗം, മോഷണം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി ശശീന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.