സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് പിബിയില്‍

Webdunia
ഞായര്‍, 8 ജൂണ്‍ 2014 (15:09 IST)
കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  വിഎസ് അച്യുതാനന്ദന്‍. ആർഎസ്പി വിട്ടുപോയത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവില്ലായമ മൂലമാണെന്നും. സംസ്ഥാന നേതൃത്വത്തിന്റെ പല നിലപാടുകളും ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ ദുർബലമാക്കിയെന്നും വിഎസ്‌ കേന്ദ്ര കമ്മിറ്റിയിൽ തുറന്നടിച്ചു.

പാർട്ടി കോൺഗ്രസിലെ തീരുമാനമായ മുന്നണി വിപുലീകരിക്കണമെന്ന തീരുമാനം നടന്നില്ല. ജനതാദളിന്റെ ഒരു വിഭാഗം 2009ൽ  മുന്നണി വിട്ടതും ഇപ്പോൾ ആർ.എസ്.പിയുടെ വിട്ടുപോകലും ഇടതുമുന്നണിയെ ക്ഷീണിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ആർ.എസ്.പിയുടെ വിട്ടുപോക്ക് പ്രതിഫലിക്കുകയും ചെയ്തു.

കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുക്കാതെയായിരുന്നു സ്ഥാനാർത്ഥി നിർണയം നടന്നത്. എറണാകുളം, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ ജില്ലാ കമ്മിറ്റികളില്‍ എതിർപ്പ് ഉണ്ടായതാണ്. അത് മുഖവിലയ്ക്കെടുത്തില്ലെന്നും വിഎസ് പറഞ്ഞു.