നെല്ലിയാമ്പതി: സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നു

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (16:19 IST)
നെല്ലിയാമ്പതിയിലെ വനഭൂമി പണയപ്പെടുത്തി വായ്പയെടുത്ത കേസുകള്‍ സിബിഐ അവസാനിപ്പിക്കുന്നതിന് സിബിഐ എറണാകുളത്തെ സിബിഐ കോടതിയുടെ അനുമതി തേടി. വനഭൂമി പണയം വച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത് റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിക്ക് നല്‍കി.

നെല്ലിയാമ്പതിയിലെ മെറാഫ്ളോർസ് എസ്റ്റേറ്റ് ഉടമ വ്യാജരേഖ ചമച്ച് സർക്കാർ ഭൂമി പണയം വെച്ച് ബാങ്കിൽ നിന്ന് വൻതുക വായ്പ എടുത്തുവെന്നാണ് വനംവകുപ്പും പൊലീസും കണ്ടെത്തിയത്. വ്യാജ രേഖയുണ്ടാക്കി വനഭൂമി പണയപ്പെടുത്തി 17.50 കോടിരൂപ വായ്പയെടുത്തെന്നാണ് കേസ്.

വ്യാജരേഖ നിര്‍മിച്ചതിന് തെളിവില്ല. വനഭൂമി പണയപ്പെടുത്തിയിട്ടില്ല. എഫ്ഐആറിലെ ആരോപണങ്ങള്‍ക്ക് തെളിവില്ല. വിഷയം സിവില്‍ സ്വഭാവമുള്ളതാണ്. ക്രിമിനല്‍ കേസെടുക്കാനുള്ള വകുപ്പില്ലെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.