ബിയര്‍ പാര്‍ലറിലെ സംഘര്‍ഷം; ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം യുവാവിനെ കുത്തിക്കൊന്നു

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2016 (10:31 IST)
ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം  യുവാവിനെ കുത്തിക്കൊന്നു. യുവാവിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടാക്സി ഡ്രൈവറായ നെടുമങ്ങാട് പനച്ചമൂട് മഞ്ജു ഭവനില്‍ വിനോദ് എന്ന 26 കാരനാണു കുത്തേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു നെടുമങ്ങാട്ടെ പറയരുകാവിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഈ സംഭവം നടന്നത്.  

നെടുമങ്ങാട്ടെ ചന്തമുക്കിലുള്ള ബിയര്‍ പാര്‍ലറില്‍ മദ്യപിക്കാനെത്തിയ ആറംഗ ഗുണ്ടാ സംഘം ബാര്‍ തൊഴിലാളികളുമായി വഴക്കുണ്ടാക്കുകയും അക്രമത്തില്‍ ഇവരില്‍ ഒരാളുടെ കൈയില്‍ ജനാല ചില്ലുകൊണ്ട് മുറിയുകയും ചെയ്തു. ഇതുമായി ആശുപത്രിയില്‍ എത്തിയ ഇവര്‍ ആശുപത്രിയില്‍ എത്തിയ അനസ്, ഒപ്പമുണ്ടായിരുന്നവര്‍ എന്നിവരുമായി വഴക്കുണ്ടാക്കി.

വഴക്കിനിടയില്‍ അനസിനെയും കൂട്ടരേയും ഗുണ്ടാ സംഘം കത്തികൊണ്ടു കുത്തി. ആശുപത്രിക്കു പുറത്തും ഇവര്‍ ഏറ്റുമുട്ടി. ഇതിനിടയില്‍ അനസിന്‍റെ സുഹൃത്ത് വിനോദിനേറ്റ കുത്ത് ഗുരുതരമാവുകയും കൂട്ടുകാര്‍ക്കൊപ്പം ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തുയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തിലെ നാലു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.