സല്‍മാന് ഉപാധികളോടെ ജാമ്യം

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (15:00 IST)
ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പേരൂര്‍ക്കട സ്വദേശി സല്‍മാനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നേരത്തെ സല്‍മാന്റെ ജാമ്യാപേക്ഷ  തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു.

സല്‍മാനെതിരെ ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു അരോപിക്കപ്പെട്ടിരുന്നത്.സിനിമാ തിയറ്ററില്‍ ദേശീയഗാനത്തിന്റെ വിഡിയോ അവതരിപ്പിച്ചപ്പോള്‍ എഴുന്നേറ്റു നിന്നില്ലെന്നും കൂക്കിവിളിച്ചെന്നുമുള്ള പരാതിയിലായിരുന്ന് സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്കര്‍ എന്നിവര്‍ സല്‍മാന്റെ അറസ്റ്റിനെ  അപലപിച്ചു രംഗത്തു വന്നിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.