സത്യ പ്രതിജ്ഞാ ചടങ്ങ് നടന്ന ദിവത്തില്‍ മാത്രം മോഡി അധികാരത്തിലേറിയ സന്തോഷം ഒതുക്കിവയ്ക്കാന്‍ കേരളത്തിലെ നമോ ഫാന്‍സുകാര്‍ തയ്യാറാകുന്നില്ല. പകരം പ്രായോഗികമായ മേഖലകളിലേക്ക് ഇതിന്റെ അനുരണങ്ങള്‍ എത്തിക്കാന്‍ നമോ ചായക്കടകളെ സംസ്ഥാന വ്യാപകമാക്കാന്‍ അവര്‍ തയ്യാറെടുക്കുന്നു.
ആള് കേരള നരേന്ദ്ര മോഡി ഫാന്‍സ് അസോസിയേഷനാണ് സംരഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വെറുമൊരു ചായക്കടയാണ് വരുന്നതെങ്കില്‍ തെറ്റി, മോഡിയുടെ 'ചായ് പെ ചര്‍ച്ച' മാതൃകയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം.
ഇതിനായി 20 പേര് ഉള്‍പ്പെടുന്ന കുടുംബശ്രീ മാതൃകയിലുള്ള ചെറു സംഘങ്ങള്‍ കേരളത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തിലും നമോ ചായക്കടകള്‍ സ്ഥാപിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നമോ ചായക്കടകളില്‍ ഉരുത്തിരിയുന്ന നരേന്ദ്ര മോഡിയുടെ ഭരണത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിക്കാനുള്ള സംവിധാനവും ഇവര്‍ ഒരുക്കുന്നുണ്ട്.