ഛത്തീസ്ഗഡ് സ്വദേശിയെ സുഹൃത്തുക്കള്‍ കൊന്നു കുഴിച്ചുമൂടി, മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 8 ജൂലൈ 2021 (14:59 IST)
ഇടുക്കി: ഛത്തീസ്ഗഡ് സ്വദേശിയെ കൊന്നു കുഴിച്ചുമൂടിയ സംഭവവുമായി ബന്ധപ്പെട്ടു സുഹൃത്തുക്കളായ മൂന്നു പേര്‍ അറസ്റ്റിലായി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദു എന്ന 40 കാരനാണു കൊലചെയ്യപ്പെട്ടത്.
 
രാജാക്കാട് പഴയ വിടുതിക്കടുത്തുള്ള ഏലത്തോട്ടത്തിലെ താത്കാലിക ഷെഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഇയാളും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടെയില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ വഴക്കും അടിപിടിയും തുടര്‍ന്ന് കൊലപാതകവുമായി.
 
മരിച്ച ഗദ്ദുവിന്റെ മൃതദേഹം ഷെഡിനോട് ചേര്‍ന്ന് ഒരു കുഴിയെടുത്തു കുഴിച്ചിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ കൊലപാതക വിവരം പുറത്തായി. തുടര്‍ന്ന് രാജാക്കാട് സി.ഐ എച്ച്.എല്‍.ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.   

അനുബന്ധ വാര്‍ത്തകള്‍

Next Article