സ്കൂളിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് കഴുത്തറുത്തു കൊന്നു. കാസർകോട്ട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ കല്യാട്ട് സ്കൂൾ വിദ്യാർഥി മുഹമ്മദ് ഫഹദ് (8)ആണ് മരിച്ചത്. വിജയൻ എന്ന ബിജെപി പ്രവർത്തകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
രാവിലെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടികളെ വിജയന്‍ വടിവാളുവീശി പേടിപ്പിച്ചു. ഭയന്ന കുട്ടികള്‍ ഓടി മാറുന്നതിനിടെ ഫഹദ് റോഡില്‍ വീഴുകയായിരുന്നു. ഉടനെ കുട്ടിയെ വെട്ടികൊല്ലുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. . ഇന്ന് രാവിലെ 9.30നാണ് സംഭവം.കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ സി.പി.എം പ്രവർത്തകനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളു.