അനുരഞ്ജനത്തില്‍ വീരന്‍ വീണു: വടക്കന്‍ മേഖലാജാഥ ഉദ്ഘാടനം ചെയ്യും

Webdunia
ചൊവ്വ, 19 മെയ് 2015 (11:55 IST)
യുഡിഎഫ് വടക്കന്‍ മേഖലാജാഥ ഉദ്ഘാടനം ചെയ്യുമെന്നു ജെഡി-യു നേതാവ് എംപി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇടപെട്ടു നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വീരേന്ദ്രകുമാര്‍ ജാഥ ഉദ്ഘാടനം ചെയ്യാന്‍ സമ്മതിച്ചത്.

ജെഡി-യു ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജാഥ ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടായിരുന്നു ആദ്യം വീരേന്ദ്രകുമാര്‍ സ്വീകരിച്ചത്. എന്നാല്‍ താന്‍ അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.