ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ വാഹന പണിമുടക്ക്. മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓർഡിനേഷൻ കമ്മിറ്റി പണിമുടക്ക് നടക്കും.
ദേശവ്യാപകമായ പണിമുടക്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങൾ, ചെറുവാഹനങ്ങൾ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.