അഞ്ചു ദിവസം നീളുന്ന സംഘടനാ പരിപാടികള്‍ക്കായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഇന്ന് തൊടുപുഴയില്‍.
ഭഗവത് ഇന്ന് വൈകിട്ട് 3.30 ന് നെടുമ്പാശേരിയിലെത്തും തുടര്‍ന്ന് റോഡ് മാര്‍ഗമാണ് തൊടുപുഴയിലെത്തുക.ഭാഗവത് ഇന്നു മുതല്‍ 30 വരെ തൊടുപുഴയിലായിരിക്കും തങ്ങുക.
കട്ടപ്പന ടൗണ്‍ ഹാളില്‍ 28 ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തിലും ഭാഗവത് പങ്കെടുക്കും.തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം മഞ്ഞാങ്കല്‍ മഠം കെ.രാമചന്ദ്രന്റെ വീട്ടിലാണ് ഭാഗവതിന് താമസസൌകര്യമൊരുക്കിയിരിക്കുന്നത്.
ഇസഡ് പ്ലസ് കാറ്റഗറിയുള്ള ഭഗവതിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.