ഇനി ഏതുനിമിഷവും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഏതു നിമിഷവും പ്രധാനമന്ത്രിയുടെ വിളി പ്രതീക്ഷിക്കാം. ഇതിനായി കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും അംഗങ്ങളുടെയും മേല്‍വിലാസം എന്‍ഡിഎ സര്‍ക്കാര്‍ ശേഖരിച്ചതായി സൂചനകള്‍.
ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങള്‍ ഒഴികെയുള്ളവരുടെ മേല്‍വിലാസങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ശേഖരിച്ചത്. പഞ്ചായത്ത്- നഗരസഭാ കോര്‍പറേഷന്‍ അംഗങ്ങളുടെയും സ്ഥാപനങ്ങളുടെയും മേല്‍വിലാസവും ഫോണ്‍നമ്പറുകളുമാണ് ശേഖരിച്ചത്. ഇത് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയതായാണ് വിവരം.
കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ താഴേത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ വികസന സന്ദേശങ്ങളാണ് ഫോണിലൂടെ അംഗങ്ങളെ അറിയിക്കുന്നത്. സര്‍ക്കാര്‍ വിവരങ്ങളെല്ലാം കൈമാറിയിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തദ്ദേശ ഭരണ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.