മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വൈദ്യുതി മന്ത്രി എം എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17) ആണ് ജീവനൊടുക്കിയത്.
സഹോദരനുമായി മെബൈല്‍ ഫോണിന് വേണ്ടി വഴക്കുണ്ടാക്കിയ ശേഷം അഞ്ജന വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അഞ്ജന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.