യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

അഭിറാം മനോഹർ
വെള്ളി, 29 നവം‌ബര്‍ 2024 (11:01 IST)
യൂട്യൂബര്‍ തൊപ്പിയുടെ തമ്മനത്തെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗായ എംഡിഎംഎ പിടികൂടി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ തൊപ്പിയെന്ന നിഹാദ് ഒളിവില്‍ പോയി. നിഹാദിനൊപ്പം സുഹൃത്തുക്കളായ 3 യുവതികളും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്ത് നിന്നും എംഡിഎംഎ പിടികൂടിയത്.
 
 എംഡിഎംഎ കണ്ടെടുത്തതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിഹാദിന്റെ 3 സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article