കേരളത്തില്‍ മാവോയിസ്റ്റുകള്‍ സായുധ ആക്രമണത്തിനൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിക്കുന്നതിനിടെയാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തെ കണ്ടതിനേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കാരണം.
കണ്ണൂരിലെ കൂനന്‍പള്ള ആദിവാസി കോളനിയിലാണ് മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികള്‍ പറയുന്നത്. കാട്ടില്‍ വിറക് വെട്ടാനെത്തിയ സ്ത്രീകളാണ് യൂണിഫോം ധരിച്ച സായുധ സംഘത്തെ കണ്ടത്. തോക്കുകളുമായി എത്തിയവരില്‍ നാല് പേര്‍ സ്ത്രീകളാണെന്നാണ് ആദിവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്. ആദിവാസി സ്ത്രീകളെട് സംഘം സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഭയന്നോടുകയായിരുന്നു. ആരോക്കെയാണ് സംഘത്തിലുള്ളതെന്ന് പൊലീസിന് വ്യക്തമായിട്ടില്ല.
അട്ടപ്പാടിയില്‍ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് ലഘുലേഖകളില്‍ അനധികൃത ക്വാറികള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെതിരെ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കൂടാതെ അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന്‍ സര്‍ക്കാരാണെന്നും ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.