മുഹറം ദിനത്തില്‍ ദുര്‍ഗാ പൂജ പാടില്ലെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി നടത്തിയ വിധിക്കെതിരെ മമതാ ബാനർജി രംഗത്ത്.
നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കഴുത്തറുക്കാം, എന്നാൽ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ആരും പഠിപ്പിക്കേണ്ട. സംസ്ഥാനത്തെ സമാധാനം ഉറപ്പാക്കാൻ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യും. തനിക്കെതിരെ തീക്കളി വേണ്ടെന്നും മമത പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി.
ദുര്‍ഗാ പൂജ പാടില്ലെന്ന വിഷയത്തില്‍ താന്‍ വിവേചനപരമായി പെരുമാറില്ല. അതാണ് തന്റേയും ബംഗാളിന്റേയും സംസ്‌കാരമെന്നും മമത പറഞ്ഞു.
മുഹ്‌റം ചടങ്ങുകളുമായി ബന്ധപ്പെട്ട് ദുര്‍ഗാ വിഗ്രഹ നിമഞ്ജനം ഒരു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് മമത സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടി ഉത്തരവ് വന്നത്.
സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു മുഹറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നത്.
ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ മുസ്‌ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഹിന്ദുക്കളുടെ അവകാശങ്ങളില്‍ ഇടപെടുകയാണെന്ന് പരാതിപ്പെടുകയായിരുന്നു.