പാലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ശ്രീനു എസ്
ബുധന്‍, 12 മെയ് 2021 (10:10 IST)
പാലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മലായാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ(32) ആണ് കൊല്ലപ്പെട്ടത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. 10വര്‍ഷമായി സൗമ്യ ഇസ്രയേലിലാണ് ജോലി നോക്കുന്നത്. 
 
മരണവിവരം സന്തോഷിന്റെ സഹോദരിയാണ് വീട്ടില്‍ അറിയിച്ചത്. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഒന്‍പത് കുട്ടികളടക്കം 24 പാലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article