അഞ്ചാം തീയതി നടക്കാനിരിക്കുന്ന രണ്ടാം ഘട്ട തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മലപ്പുറം ജില്ലയില്‍ 335 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും തിരൂര്‍, താനൂര്‍ തീരദേശ പ്രദേശങ്ങൡലുമാണ് കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളതായി പൊലീസ് കണക്കാക്കുന്നത്.
വാശിയേറിയ സൗഹ്യദ മത്സരം നടക്കുന്ന അരീക്കോട്, മഞ്ചേരി, വാഴക്കാട്, വേങ്ങര, തിരൂരങ്ങാടി, കോട്ടക്കല്‍, കല്‍പ്പകഞ്ചേരി, പരപ്പനങ്ങാടി, പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് തുടങ്ങിയ മേഖലകളെയും പ്രശ്‌നബാധിത പ്രദേശങ്ങളായാണ് പൊലീസ് കാണുന്നത്. ഇത്തരം ബൂത്തുകളില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങള്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അതത് ഗ്രൂപ്പ് ഓഫീസര്‍മാരെ അറിയിച്ച് ഉടനടി കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് എല്ലാ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.