ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനെതിരെ മലപ്പുറം എടക്കരയില്‍ വിഎസ് അനുകൂലികളുടെ പോസ്റ്റര്‍. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെതിരെ രൂക്ഷമായി വിമര്‍ശനം നടത്തിയതിനെതിരെയാണ് പോസ്റ്റര്‍ പതിച്ചത്.
പുന്നപ്ര വയലാര്‍ സമരനായകനായ വിഎസിനെ വിമര്‍ശിക്കാന്‍ ഇതുവരെ ഒരു ജനകീയ സമരത്തില്‍ പോലും പങ്കെടുക്കാത്ത സ്വരാജിന് അര്‍ഹതിയില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. ചുങ്കത്തറ ബസ്് സ്റ്റാന്‍ഡിലും പരിസരത്തും രാവിലെയോടെയാണ് പോസ്റ്ററുകള്‍ കണ്ടത്.
സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച ആളാണ് സ്വരാജ്. അധികാര മോഹിയും ചതിയനുമാണ് വിഎസ് എന്നും അധികാരമില്ലാതെ വിഎസിന് ജീവിക്കാന്‍ കഴിയില്ലെന്നും മരിക്കും വരെ അധികാരത്തില്‍ ഇരുന്നോട്ടെയെന്നും വിഎസ് മരിച്ചുകഴിയുമ്പോള്‍ ഉത്തര കൊറിയന്‍ മാതൃക സ്വീകരിക്കാമെന്നുമാണ് സ്വരാജ് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.