തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിലിരുന്ന കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ പിസിജോർജ് ഇഫക്ട്. ഇവിടെ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷന്‍ എൽഡിഎഫ് നേടിയപ്പോള്‍ കണ്ണൂർ, തിരുവനന്തപുരം, തൃശൂർ ആർക്കും ഭൂരിപക്ഷമില്ല, കൊച്ചി യുഡിഎഫിന് സ്വന്തമായി.
മഞ്ചേരിയിൽ യുഡിഎഫ് നിലനിർത്തി. 50 ൽ 35 വാർഡിൽ വിജയിച്ചു. കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി20 ഭരണം പിടിച്ചു. 20ല്‍ 12 സീറ്റുകള്‍ ട്വന്റി20 നേടി.
സംസ്ഥാനത്താകെ യുഡിഎഫ് തകര്‍ച്ച നേരിട്ടപ്പോള്‍ പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് മികച്ച നേട്ടം. പാലാ നഗരസഭയില്‍ 16 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 11 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എമ്മും നാലു സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു. വൈക്കം നഗരസഭയില്‍ ഫലമറിഞ്ഞ 12 സീറ്റുകളില്‍ അഞ്ചെണ്ണം എല്‍ഡിഎഫും മൂന്നെണ്ണം യുഡിഎഫും രണ്ടെണം ബിജെപിയും നേടി. കോണ്‍ഗ്രസ് റിബല്‍, കേരളാ കോണ്‍ഗ്രസ്-എം ഓരോ സീറ്റുംനേടി.
അതേസമയം, കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയ്ക്കു തിരിച്ചടി. എട്ടു സ്ഥാനാര്‍ഥികളില്‍ ആറു പേരും തോറ്റു. തൊടുപുഴ, കട്ടപ്പന, അടൂര്‍, ബത്തേരി മുനസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. എന്നാല്‍ പിറവം നഗരസഭ യുഡിഎഫ് നേടി. പ്രമുഖ ടിവി അവതാരകയും ചലച്ചിത്ര നടിയുമായ വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ വീണ നായര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്.
അതേസമയം, വിമതന്‍റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ യുഡിഎഫ് - 27, എല്‍ഡിഎഫ് - 26 നേടുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നു വിജയിച്ച യുഡിഎഫ് വിമതന്‍ അറിയിച്ചതോടെയാണ് കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നേടിയത്.
ഇടുക്കിയില്‍ ദേവികുളം പഞ്ചായത്തില്‍ എഐഎഡിഎംകെയ്‌ക്ക് ജയം. ബെന്‍മൂര്‍ വാര്‍ഡില്‍ മത്സരിച്ച ഭാഗ്യലക്ഷ്‌മിയാണ് കേരളത്തില്‍ എഐഎഡിഎംകെയ്‌ക്ക് വേണ്ടി ജയിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ശാന്തി അന്തോണിയെ 189 വോട്ടുകള്‍ക്കാണ് ഭാഗ്യലക്ഷ്‌മി പരാജയപ്പെടുത്തിയത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ഇടുക്കി കട്ടപ്പന പുതിയ നഗരസഭയിൽ യുഡിഎഫ് ഭരണത്തിൽ എത്തും. ചേർത്തല നഗരസഭ ചെയർപേഴ്സൻ ജയലക്ഷ്മി അനിൽകുമാർ തോറ്റു. എൽഡിഎഫ് സ്വതന്ത്ര ജ്യോതിയാണ് ഇവിടെ ജയിച്ചത്. ഒഞ്ചിയത്ത് മൂന്നു സീറ്റുകളില്‍ ആര്‍എംപി വിജയിച്ചു. ഏറാമല പഞ്ചായത്തിലും ചോറോട് പഞ്ചായത്തിലും എല്‍ഡിഎഫിനു തിരിച്ചടി.
കണ്ണൂരില്‍ കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു. ചങ്ങനാശേരി നഗരസഭയിൽ ബിജെപിക്ക് രണ്ടു സീറ്റുകളിൽ വിജയം നേടി. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുകയാണ്. ചാവക്കാട് നഗരസഭയിൽ യു.ഡി.എഫ് 7, എൽ.ഡി.എഫ് 5 സീറ്റിൽ വിജയിച്ചു. കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ആറിടത്ത് എൽ.ഡി.എഫ് നാലിടത്തും വിജയിച്ചു
ഒറ്റപ്പാലം നഗരസഭയിൽ മൂന്ന് സീറ്റിൽ എൽഡിഎഫ് ജയം നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു. ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.