മാറഞ്ചേരി പഞ്ചായത്തില്‍ പോസ്റ്റല്‍ ബാലറ്റ് കാണാതായി...!

Webdunia
ശനി, 7 നവം‌ബര്‍ 2015 (12:52 IST)
പെരുമ്പടപ്പ് ബ്ളോക്കിലെ മാറഞ്ചേരി പഞ്ചായത്തില്‍ പോസ്റ്റല്‍ ബാലറ്റ് കാണാതായി. അതിനാല്‍ ഇതുവരെ വോട്ടെണ്ണല്‍ തുടങ്ങാനായിട്ടില്ല. ക്ഷുഭിതരായ ജനങ്ങള്‍ റിട്ടേണിങ് ഓഫീസറെ ഗോബാക്ക് വിളിച്ചു. പെലീസ് ലാത്തിവീശിയതായും റിപോര്‍ട്ട് ഉണ്ട്.

പെരുമ്പടപ്പ്, മാറഞ്ചേരി, ആലങ്കോട്, നന്നമുക്ക്, വെളിയങ്കോട് എന്നീ അഞ്ച് പഞ്ചായത്തുകളും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളിലെ രണ്ട് ഡിവിഷനുകളും ഉള്‍കൊള്ളുന്നതാണ് ഇവിടുത്തെ കൗണ്ടിങ് സ്റ്റേഷന്‍. പൊന്നാനി തഹസില്‍ദാര്‍ സ്ഥലത്തത്തെിയിട്ടുണ്ട്.