കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ച വാര്‍ഡില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങിമരിച്ചു

Webdunia
ഞായര്‍, 8 നവം‌ബര്‍ 2015 (10:20 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ മനംനൊന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കി. മാനന്തവാടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലാണ് ജോണിനെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.

മാനന്തവാടി നഗരസഭയിലേക്ക് പൂത്തന്‍പുര ഡിവിഷനില്‍ നിന്നു മത്സരിച്ച ജോണിന് 43 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളു.  മാനന്തവാടി നഗരസഭ രൂപീകരിക്കുന്നതിനു മുമ്പ് പഞ്ചായത്തായിരുന്നപ്പോള്‍ ഭരണസമിതി അംഗമായിരുന്നു ജോണ്‍. തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്ത് മാത്രമെ എത്താന്‍ ജോണിനായുള്ളു.