രാഷ്ട്രീയത്തിൽ നടക്കുന്ന അഴിമതിയേയും പ്രശ്നങ്ങളേയും നിരീക്ഷിക്കുന്ന ഒരു സമൂഹമാണിപ്പോൾ ഉള്ളത്. ഈ സമൂഹത്തെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള വർഗീയക്കെതിരെയുള്ള പോരാട്ടത്തിൽ യു ഡി എഫ് പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ്. സമൂഹത്തിൽ ആർ എസ് എസും ബിജെപിയും ഉയർത്തി വരുന്ന വർഗീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യു ഡി എഫിന് സാധിച്ചില്ലെന്നും ലീഗ് ആരോപിച്ചു.
വർഗീയ പോരാട്ടത്തിൽ യു ഡി എഫ് പരാജപ്പെട്ടതാണ് ന്യൂനപക്ഷ വോട്ടുകൾ എൽ ഡി എഫിലേക്ക് മറിയാൻ കാരണമെന്നും മലപ്പുറത്ത് ലീഗിനുണ്ടായ പരാജയം പരിശോധിക്കേണ്ടതുണ്ടെന്നും മുസ്‌ലീംലീഗ് ജനറല്‍ സെക്രട്ടറി കെ എൻ എ ഖാദര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. അതോടൊപ്പം കൊടുവള്ളിയിൽ ലീഗിനേറ്റ പരാജയത്തെകുറിച്ചും വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലയളവില്‍ ഓരോ മണ്ഡലത്തിലേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി മുസ്ലിം ലീഗ് രണ്ട് നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. പ്രവർത്തനങ്ങൾ, പ്രചരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിരീക്കുകയായിരുന്നു ഇവരുടെ ചുമതല. സംസ്ഥാന ജില്ലാ കമ്മറ്റികളായിരുന്നു നിരീക്ഷകരെ വെച്ചിരുന്നത്. ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുക.