മാണിയ്ക്കെതിരെ എല്‍ ഡി എഫ് 25ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (14:29 IST)
ബാര്‍ കോഴ വിവാദത്തില്‍ മാണിക്കെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഈ മാസം 25ന് എല്‍ ഡി എഫ് സെക്രട്ടേറിയറ്റിലേക്കും കലക്ടററേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുന്നു.

ഇന്ന് ചേര്‍ന്ന  ഇടതുമുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.ഇതു കൂടാതെ  കെ എം മാണിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെടാനും എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. ഇതിനായി ഭാഗമായി എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. യോഗത്തില്‍ സിപിഐ നടത്തിയ അഡ്ജസ്റ്റ്‌മെന്റ് സമര പരാമര്‍ശത്തില്‍ സിപിഎം തങ്ങളുടെ അമര്‍ഷം അറിയച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.