വരുമാനം ശമ്പളത്തിന് പോലും തികയില്ല; പ്രതിസന്ധിയാണെന്ന് തിരുവഞ്ചൂര്‍

Webdunia
തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (13:22 IST)
കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുകയാണെന്നും ലഭിക്കുന്ന വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തികയാത്ത അവസ്ഥയിലാണ് ഉള്ളതെന്നും ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി തുടരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ലഭിക്കുന്ന വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തികയാറില്ല. ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം ഒരു ലക്ഷം പേരിലധികമാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഈ സാഹചര്യത്തില്‍ ലഭ്യമാകുന്ന നാമം മാത്രമായ വരുമാനം ഒന്നിനും തികയാറില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് പ്രതിപക്ഷ എംഎല്‍എ എളമരം കരീമാണ് നോട്ടീസ് നല്‍കിയത്. ന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.