വൈദ്യുതി വെട്ടിപ്പ്: 3.2 ലക്ഷം പിഴ

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:42 IST)
വൈദ്യുതി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് പാലക്കാട്ടെ കഞ്ചിക്കോട് മിറാക്കിള്‍ റബ്ബര്‍ റീ ക്ലെയിം പ്രൊജക്റ്റ് എന്ന സ്ഥാപനതിന്‌ 3.2. ലക്ഷം രൂപ പിഴയടിച്ചു. കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്‌ വൈദ്യുതി ദുരുപയോഗം കണ്ടെത്തി പിഴ ഈടാക്കിയത്.

യഥാര്‍ത്ഥത്തില്‍ ഈ സ്ഥാപനത്തിനു വൈദ്യുതി നല്‍കിയിരുന്നത് വ്യവസായ ആവശ്യത്തിനായിരുന്നു. യൂണിറ്റിന്‌ 4.50 രൂപ നിരക്കിലായിരുന്നു ഇവര്‍ക്കുള്ള താരിഫ്. എന്നാല്‍ ഈ സ്ഥാപനത്തില്‍ വ്യാവസായികമായി യാതൊരുവിധ ഉത്പാദനവും നടത്തുന്നില്ലെന്ന് കണ്ടെത്തി.

അതേ സമയം ഈ വൈദ്യുതി ഉപയോഗിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പിഴ വിധിച്ചത്. ഇതനുസരിച്ച് ഉയര്‍ന്ന നിരക്കിലുള്ള താരിഫ് വിധിക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.