കോന്നിയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ബംഗളൂരുവിലെ ലാല്‍ബാഗില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കുട്ടികള്‍ മൂന്ന് പേരും ലാല്‍ബാഗിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ദൃശ്യങ്ങളില്‍ കുട്ടികള്‍ക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ മറ്റ് സിസിടിവികളിലെ ദൃശ്യങ്ങള്‍കൂടി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്‌തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ട് വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.