കൊല്ലത്തെ കോണ്‍ഗ്രസില്‍ പരസ്യമായ പോര്; ഷാഹിദ കമാല്‍ സ്വതന്ത്രയായി മത്സരിക്കും

Webdunia
ബുധന്‍, 6 ഏപ്രില്‍ 2016 (08:59 IST)
സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിനു ശേഷം കൊല്ലത്തെ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ തൃപ്‌തരല്ലാത്ത പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ അതൃപ്‌തി അറിയിച്ചു കഴിഞ്ഞു. എ ഐ സി സി അംഗം ഷാഹിദ കമാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇതിനിടെ, ചടയമംഗലത്ത് മുല്ലക്കരയ്ക്കെതിരെ മത്സരിക്കുമെന്ന നിലപാടിലാണ് കെ പി സി സി എക്സിക്യുട്ടിവ് അംഗം ചിതറ മധു. സ്വന്തം സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ആലോചിക്കുവാന്‍ ഐ എന്‍ ടി യു സി ജില്ല കൌണ്‍സിലും ഇന്ന് കൊല്ലത്ത് ചേരും.
 
ജില്ലയിലെ എ, ഐ ഗ്രൂപ്പുകള്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. കൊല്ലം നിയമസഭ മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി സൂരജ് രവിയെ എങ്ങനെയും പരാജയപ്പെടുത്തണമെന്ന് യോഗത്തില്‍ തീരുമാനമായതാണ് റിപ്പോര്‍ട്ടുകള്‍.